സോണിയ ഗാന്ധിയുടെ കുടുംബത്തില്‍ നിന്നാണോ കൊറോണ വൈറസ് പടര്‍ന്നതെന്ന് അന്വേഷിക്കണം; ഹനുമാന്‍ ബെനിവാള്‍ എംപി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുകയാണ്. രാജ്യം ഭീതിയില്‍ കഴിയുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി സഖ്യകക്ഷിയായ ആര്‍എല്‍പി എംപി ഹനുമാന്‍ ബെനിവാള്‍ രംഗത്തെത്തിയിരിക്കുകയാണ്. സോണിയ ഗാന്ധിയുടെ കുടുംബത്തില്‍ നിന്നാണോ കൊറോണ വൈറസ് പടര്‍ന്നതെന്ന് അന്വേഷിക്കണമെന്ന് ഹനുമാന്‍ ബെനിവാള്‍ പറഞ്ഞു.

ലോക്‌സഭയില്‍ സംസാരിക്കവേയാണ് ഹനുമാന്‍ ബെനിവാള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ അധികമായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ വീട്ടില്‍നിന്നാണോ വൈറസ് പടര്‍ന്നതെന്നതില്‍ അന്വേഷണം വേണമെന്നാണ് രാജസ്ഥാനില്‍ നിന്നുള്ള എംപി ഹനുമാന്‍ ബെനിവാള്‍ ആവശ്യപ്പെട്ടത്.

ഹനുമാന്‍ ബെനിവാളിന്റെ വാക്കുകള്‍ കോണ്‍ഗ്രസിനെ ക്ഷുഭിതരാക്കി. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായി പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും പേപ്പറുകള്‍ സ്പീക്കറുടെ നേര്‍ക്ക് വലിച്ചെറിയുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ട് മണിവരെ പിരിയുന്നതായി പ്രഖ്യാപിച്ചു.

Exit mobile version