തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ ബിജെപിക്ക് തിരിച്ചടി; മുൻ ബിജെപി എംപി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു

ഗുവാഹത്തി: ആസാമിൽ വീണ്ടും ബിജെപിക്ക് തിരിച്ചടിയായി നേതാക്കളുടെ പാർട്ടി മാറ്റം. ബിജെപി നേതാവും മുൻ എംപിയുമായ രാം പ്രസാദ് ശർമ്മ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. ഞായറാഴ്ച നടന്ന ചടങ്ങിൽ തേസ്പുർ മുൻ എംപിയായ ശർമ്മയ്‌ക്കൊപ്പം മുതിർന്ന മാധ്യമപ്രവർത്തകൻ സംഷേർ ശർമ്മയും ഒട്ടനവധിപ്പേരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.

ഗോർഖ വിഭാഗത്തിൽനിന്നുള്ള ശർമ്മ, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ശർമ്മ ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു. ആസാമിൽ അടുത്തെ കൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 126 സീറ്റുകളിൽ 80 ഇടത്തും കോൺഗ്രസ് വിജയിക്കുമെന്ന് ശർമ്മ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Exit mobile version