ബിൽ ക്ലിന്റണും ഒബാമയും ഒന്നും കണ്ട ഇന്ത്യയായിരിക്കില്ല ട്രംപ് കാണുക; നവീന ഇന്ത്യയാണ് ഇത്: അംബാനി

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻ പ്രസിഡന്റുമാരായ ജോൺ കാർട്ടർ, ബിൽ ക്ലിന്റൺ, ബറാക് ഒബാമ എന്നിവരെല്ലാം കണ്ട ഇന്ത്യയായിരിക്കില്ല കാണുകയെന്ന് റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. മൈക്രോസോഫ്റ്റ് ഫ്യൂച്ചർ ഡീകോഡഡ് സിഇഒ സമ്മിറ്റിലായിരുന്നു അംബാനിയുടെ പ്രതികരണം. സമ്മിറ്റിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുമായി നടത്തിയ ചാറ്റ് ഷോയിലാണ് അംബാനിയുടെ അവകാശവാദം.

‘ഞങ്ങളിവിടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ജോൺ കാർട്ടർ, ബിൽ ക്ലിന്റൺ, ബറാക് ഒബാമ എന്നിവരെല്ലാം കണ്ട ഇന്ത്യയായിരിക്കില്ല ട്രംപ് കാണുന്ന 2020ലെ ഇന്ത്യ. അത് പൂർണ്ണമായും നവീനമായിരിക്കും. ഇന്ന് കോടിക്കണക്കിന് ഇന്ത്യക്കാരിൽ ഓരോരുത്തരും സ്വന്തമായി ഫോണുള്ളവരാണ്. ഇപ്പോൾ ഇന്ത്യയിലെ മൊബൈൽ നെറ്റ്‌വർക്ക് വളരെ സ്‌ട്രോങ്ങാണ്. അത് ലോക രാജ്യങ്ങളുമായി കിടപിടിക്കുന്നതാണെന്നും അംബാനി പറഞ്ഞു.

റിലയൻസ് ഒരു സ്റ്റാർട്ട്അപ്പായി തുടങ്ങിയതാണ്. അമ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു കസേരയും മേശയും ആയിരം രൂപയുമായി എന്റെ പിതാവ് ധീരുഭായ് അംബാനി ആരംഭിച്ചതാണ് ഈ സ്ഥാപനം. പിന്നീട് അത് മൈക്രോ ഇൻഡസ്ട്രിയായി. പിന്നെ സ്മാൾ, മീഡിയം ഇൻഡസ്ട്രിയായി ഇപ്പോൾ ഞങ്ങൾ ഒരു വലിയ ഇൻഡസ്ട്രിയായി വളർന്നു. ഇന്ത്യയിലെ ഓരോ ചെറുകിട ബിസിനസുകാരനും ധീരുഭായി അംബാനിയോ ബിൽഗേറ്റ്‌സോ ആവാൻ സാധിക്കുമെന്നും അദ്ദേഹം സമ്മിറ്റിൽ പ്രചോദനം നൽകി.

Exit mobile version