‘ഇറ്റലിയില്‍ നിന്നും കോണ്‍ഗ്രസ് സ്ത്രീധനമായി ഇറക്കുമതി ചെയ്തത് മാഫിയയെ’; സോണിയാ ഗാന്ധിയെ അവഹേളിച്ച് യോഗി ആദിത്യനാഥ്

'ഇറ്റലിയില്‍ നിന്നു സ്ത്രീധനമായി കോണ്‍ഗ്രസ്, മാഫിയയെയാണ് ഇറക്കുമതി ചെയ്തത്' എന്ന പരാമര്‍ശം നടത്തിയത്.

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യക്തി അധിക്ഷേപവും ആയുധമാക്കി രാഷ്ട്രീയപാര്‍ട്ടികള്‍. സോണിയാ ഗാന്ധിയെ ഇറ്റലിയില്‍ നിന്നുള്ള ‘മാഫിയ’യുമായി ബന്ധപ്പെടുത്തുന്ന വിവാദപരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്.

ഇന്‍ഡോറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ‘ഇറ്റലിയില്‍ നിന്നു സ്ത്രീധനമായി കോണ്‍ഗ്രസ്, മാഫിയയെയാണ് ഇറക്കുമതി ചെയ്തത്’ എന്ന പരാമര്‍ശം നടത്തിയത്. സോണിയാ ഗാന്ധിയുടെ ജന്മദേശമാണ് ഇറ്റലി. രാഹുലിനെയും ആദിത്യനാഥ് വിമര്‍ശിച്ചു.

‘ഇന്ത്യ ആയുധശേഷി വര്‍ധിപ്പിച്ചതില്‍ കോണ്‍ഗ്രസുകാര്‍ അസ്വസ്ഥരാണ്. രാഹുല്‍ എന്താ പറയുന്നതെന്ന് വല്ല പിടിയുമുണ്ടോ? ഇന്ത്യയില്‍ നിന്നാണോ പാകിസ്താനില്‍ നിന്നാണോ രാഹുല്‍ സംസാരിക്കുന്നതെന്ന്, അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്നു വ്യക്തമാകുന്നില്ലെന്നും ആദിത്യനാഥ് പരിഹസിച്ചു.

Exit mobile version