ഡല്‍ഹി നിയമസഭയില്‍ ബിജെപി എംഎല്‍എ രംവീര്‍ സിംഗ് പ്രതിപക്ഷ നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായി രാംവീര്‍ സിംഗ് ബിധുരിയെ തെരഞ്ഞെടുത്തു. ബദര്‍പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് അദ്ദേഹം. ബിജെപി ഡല്‍ഹി യൂണിറ്റ് ഏകകണ്ഠമായാണ് രാംവീര്‍ സിംഗിനെ തെരഞ്ഞെടുത്തത്. ഇന്ന് രാവിലെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

രോഹിനി എംഎല്‍എയായ വിജേന്ദ്ര ഗുപ്തയാണ് രാംവീര്‍ സിംഗിന്റെ പേര് നിര്‍ദേശിച്ചത്. കഴിഞ്ഞ ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു വിജേന്ദ്ര ഗുപ്ത. ഫെബ്രുവരി 8 ന് നടന്ന 70 അംഗ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 67 സീറ്റിലായിരുന്നു മത്സരിച്ചിരുന്നെങ്കിലും ഏട്ട് സീറ്റ് മാത്രമാണ് നേടിയത്. ആംആദ്മി പാര്‍ട്ടി 62 സീറ്റ് നേടി രണ്ടാമതും ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Exit mobile version