ബിജെപിയെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിയുടെ കൂട്ടുപിടിക്കില്ല; ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തനിച്ച് പോരാടാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ് നടക്കുക ,ഫെബ്രുവരി 11 ന് വോട്ടെണ്ണും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ കൂട്ടുപിടിക്കില്ലെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. ഇത്തവണ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 11 ന് വോട്ടെണ്ണും.

തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ എഎപിയുടെ കൂട്ടപിടിക്കില്ലെന്ന് പിസി ചാക്കോ പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനൊരുങ്ങിയെന്നും, മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പാണെന്നും ഡല്‍ഹി പിസിസി അധ്യക്ഷന്‍ സുഭാഷ് ചോപ്രയും കൂട്ടിച്ചേര്‍ത്തു.

ഇത്തവണ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് വളരെ ആക്രമമോത്സുകമായ പ്രചാരണമാകും നടത്തുകയെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്‍മാന്‍ കീര്‍ത്തി ആസാദ് പറഞ്ഞു. രാജ്യത്ത് പൗരത്വ നിയമഭേദഗതി, പൗരത്വ രജിസ്റ്റര്‍ എന്നിവക്കെതിരെ നടത്തിയ സമരത്തോടെ കോണ്‍ഗ്രസിന് സംസ്ഥാനത്ത് പിന്തുണ വര്‍ധിച്ചതായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.

Exit mobile version