കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്; ഷഹീന്‍ബാഗില്‍ പ്രത്യേക സുരക്ഷ

ഡല്‍ഹി പോലീസിലെ നാല്‍പതിനായിരത്തിലധികം ഉദ്യോഗസ്ഥരും 190 കമ്പനി സായുധസേനയും 19,000 ഹോംഗാര്‍ഡുകളുമാണ് സുരക്ഷയ്ക്കായുള്ളത്.

ന്യൂഡല്‍ഹി; കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാലുവരെയാണ് പോളിംഗ് സമയം. ഒരു കോടി 47 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 672 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

ഡല്‍ഹി പോലീസിലെ നാല്‍പതിനായിരത്തിലധികം ഉദ്യോഗസ്ഥരും 190 കമ്പനി സായുധസേനയും 19,000 ഹോംഗാര്‍ഡുകളുമാണ് സുരക്ഷയ്ക്കായുള്ളത്. 13,750 പോളിംഗ് സ്റ്റേഷനുകളില്‍ 2,689 ഇടത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എഎപിയും ബിജെപിയും ശക്തമായ പ്രചാരണമാണ് ഓരോ മണ്ഡലത്തിലും നടത്തിയത്. വോട്ടെടുപ്പായതിനാല്‍ രാവിലെ നാലുമണിമുതല്‍ തന്നെ ഡല്‍ഹി മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങി.

ഷഹീന്‍ബാഗ് സമരം നടക്കുന്ന അഞ്ചുബൂത്തുകളില്‍ പ്രത്യേക സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനിടെ തലസ്ഥാനത്ത് തുടര്‍ച്ചയായി വെടിവെയ്പ്പ് നടത്തിയതും വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Exit mobile version