ഷഹീൻബാഗ് സമരം രാഷ്ട്രീയക്കളി; കോൺഗ്രസും എഎപിയും മുതലെടുപ്പ് നടത്തുന്നു; ആദ്യമായി വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഒടുവിൽ ഷഹീൻബാഗിലെ പൗരത്വ ഭേദഗതിക്ക് എതിരായ പ്രതിഷേധത്തോട് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഷഹീൻബാഗ് സമരം രാഷ്ട്രീയക്കളിയെന്നാണ് മോഡി വിമർശിച്ചത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഡൽഹിയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. ആം ആദ്മി പാർട്ടിും കോൺഗ്രസും പ്രതിഷേധത്തിൽ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നു. ഷഹീൻബാഗ് സമരത്തിൽ ഡൽഹിയിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഇന്നത്തെ ഷഹീൻബാഗ് നാളെ മറ്റ് റോഡുകളിലേക്കും വ്യാപിച്ചേക്കാം. ഡൽഹിയെ കീഴ്‌പ്പെടുത്താൻ അരാജകവാദികളെ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹി ഭരിക്കുന്ന ആംആദ്മി സർക്കാരിനെതിരെ ആഞ്ഞടിച്ച മോഡി, മനുഷ്യത്വത്തെക്കാളും വലുതാണോ രാഷ്ട്രീയമെന്ന് ചോദിച്ചു. എഎപി സർക്കാർ ആയുഷ്മാൻ ഭാരത് ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Exit mobile version