ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ച് ജെപി നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്ന കെ സുരേന്ദ്രനെ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. പിഎസ്ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തിരുന്നില്ല. അതിനിടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്റെ പേര് ശക്തമായി ഉയര്‍ന്ന് കേട്ടിരുന്നു.

യുുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍ഡ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്‌സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ച സുരേന്ദ്രന്‍ കേരളത്തില്‍ ശ്രദ്ധനേടി.

യുവമോര്‍ച്ചയില്‍ നിന്ന് ബിജെപിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറയായി.ശബരിമല സമരത്തില്‍ 22 ദിവസം ജയില്‍വാസമനുഷ്ഠിച്ചതോടെയാണ് സുരേന്ദ്രന്‍ ഹൈന്ദവവിശ്വാസികളുടെ പ്രിയങ്കരനായി മാറിയത്.

Exit mobile version