മതപരമായ ആചാരങ്ങള്‍ ലംഘിച്ചുവെന്ന് ആരോപണം; കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ പരിശോധന, അടിവസ്ത്രം അഴിച്ചു പരിശോധിച്ചുവെന്ന് വിദ്യാര്‍ത്ഥിനികള്‍

കച്ച്: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ പരിശോധന നടത്തിയതായി പരാതി. വിദ്യാര്‍ത്ഥിനികള്‍ മതപരമായ ആചാരങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു പരിശോധന. ഗുജറാത്തിലെ ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിദ്യാര്‍ത്ഥിനികള്‍ മതപരമായ ആചാരങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ പ്രിന്‍സപ്പലിന് പരാതി നില്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പലിന്റെ നേൃത്വത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ പരിശോധന നടത്തിയത്. 68 വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചു.

സംഭവം പുറത്തറിഞ്ഞതോടെ കോളേജിന് നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പുരോഗമനവും ശാസ്ത്രീയുമായ വിദ്യാഭ്യാസത്തിലൂടെ പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് അവകാശപ്പെടുന്ന കോളജാണ് ആര്‍ത്തവ പരിശോധന നടത്തിയിരിക്കുന്നത്. സംഭവത്തില്‍ കോളേജിനെതിരെ നടപടി സ്വീകരിക്കുമെന്ന് ക്രാന്തിഗുരു ശ്യാംജി കൃഷ്ണവെര്‍മ കച്ച് സര്‍കലാശാല വ്യക്കമാക്കി.

Exit mobile version