കൊറോണ വൈറസ് കൈമാറ്റം ചെയ്യപ്പെടാൻ കൂടുതൽ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ

ന്യൂഡൽഹി: അതിമാരകമായ കൊറോണ വൈറസ് കൈമാറ്റം ചെയ്യപ്പെടാൻ കൂടുതൽ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ. കൊറോണ കൈമാറാൻ സാധ്യതയുള്ള 20 രാജ്യങ്ങളിൽ ഇന്ത്യ പതിനേഴാം സ്ഥാനത്താണെന്നാണ് ജർമ്മൻ ഗവേഷണം. ഹംബോൾട്ട് സർവ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണവും സഞ്ചാരദിശയും കണക്കാക്കിയാണ് പഠനം തയ്യാറാക്കിയത്.

ലോകത്തിലെ തന്നെ പ്രധാനപ്പെട്ട കണക്ടിങ് എയർപോർട്ടാണ് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ എയർപോർട്ട്. 4000 വിമാനത്താവളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വ്യോമഗതാഗത പാതയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊറോണ വൈറസ് ഇന്ത്യയിലേക്ക് ‘ഇറക്കുമതി’ ചെയ്യപ്പെടാനുള്ള സാധ്യത 0.21 ശതമാനമാണെന്ന് പഠനം.

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ വഴി വൈറസ് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത പട്ടികയിൽ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളമാണ് ഒന്നാംസ്ഥാനത്ത്.(0.06%) മുംബൈ എയർപോർട്ട്, കൊൽക്കത്ത എയർപോർട്ട്,ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നീ എയർപോർട്ടുകൾ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.

Exit mobile version