രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ തൊഴിലില്ലായ്മയെ നേരിടാൻ നടപടി ബജറ്റിൽ ഉൾപ്പെടുത്തിയില്ല; വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ ഏറ്റവും രൂക്ഷമായ രീതിയിൽ നേരിടുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കേന്ദ്ര ബജറ്റിലെ നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് പ്രസംഗമാണ് ധനമന്ത്രി നടത്തിയത്. എന്നാൽ അത് വെറും പൊള്ളയാണെന്നും രാഹുൽ വിമർശിച്ചു.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്, അത് പരിഹരിക്കാൻ ബജറ്റിൽ ഒരു പ്രഖ്യാപനവും നടത്തിയില്ല. നമ്മുടെ യുവാക്കൾക്ക് തൊഴിൽ ലഭിക്കാൻ സഹായിക്കുന്ന തന്ത്രപരമായ ഒരു ആശയവും ബജറ്റിൽ കണ്ടില്ല. തന്ത്രപരമായ പല കാര്യങ്ങളും ബജറ്റിൽ കണ്ടു. എന്നാൽ അതെല്ലാം വെറും വാക്കായി പോകുമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

ബജറ്റ് പ്രഖ്യാപനങ്ങളിൽ ആവർത്തനങ്ങളും പരസ്പര ബന്ധമില്ലായ്മയുമാണ് കാണുന്നത്. ഇതെല്ലാം സർക്കാറിന്റെ മാനസികാവസ്ഥയാണ് ചൂണ്ടിക്കാട്ടുന്നതെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.

Exit mobile version