യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ

ഹൈദരാബാദ്: യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. സംഭവം നടന്ന് 66 ദിവസത്തിനുളളിലാണ് അദീലബാദിലെ പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഷെയ്ക്ക് ബാബു, ഷെയ്ക്ക് ഷാബുദ്ദീന്‍, ഷെയ്ക്ക് മുര്‍ദൂം എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്.

തെലങ്കാനയിലെ ആസിഫാബാദില്‍ ദളിത് യുവതിയെയാണ് പ്രതികള്‍ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം മൃഗീയമായി കൊലപ്പെടുത്തിയത്. കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. സംഭവം നടന്ന് 66 ദിവസത്തിനുളളിലാണ് നടപടി.

വഴിവാണിഭക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. വിവാദമായ ദിശ കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പായിരുന്നു കൊലപാതകം.

Exit mobile version