നിര്‍ത്തിയ ഇടത്തുനിന്നു തുടങ്ങാന്‍ ഒരുങ്ങുകയാണോ; രാഹുല്‍ ഗാന്ധി പൗരത്വ പ്രതിഷേധങ്ങളില്‍ പ്രതികരിക്കാത്തതെന്തേ എന്ന ചോദ്യം ഉയരുന്നു

ന്യൂഡല്‍ഹി; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആളികത്തുമ്പോഴും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരണം ഒന്നും അറയിക്കാത്തത് എന്താണെന്ന ചോദ്യം ഉയരുന്നു. ന്യൂഡല്‍ഹി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെടുകയും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്തതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ശബ്ദവും ഇല്ലാതായോ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നത്.

ജെഎന്‍യു സംഘര്‍ഷത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥികളും അധ്യാപകരും ആശുപത്രിയിലായപ്പോഴും ഇവിടെ രാഹുലിനു പകരം എത്തിയത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരുന്നു. നിര്‍ണായക സാഹചര്യങ്ങളിലെല്ലാം രാഹുല്‍ ഗാന്ധിയുടെ ‘അസാന്നിധ്യം’ എല്ലായിടത്തും ചര്‍ച്ചയായി.

സാധാരണഗതിയില്‍ എല്ലായിടത്തും സജ്ജീവപ്രവര്‍ത്തനം നടത്താറുള്ള രാഹുല്‍ ഗാന്ധി ഇപ്പോള്‍ പ്രതികരണം പോലും അറിയിക്കാത്തത് എന്താണെന്ന് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. സമൂഹത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സംഭവങ്ങളിലും രാഹുലിന്റെ പ്രതിഷേധം ഏതാനും ട്വീറ്റുകളിലേക്ക് ഒതുങ്ങിപ്പോയെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ നിര്‍ത്തിയ ഇടത്തുനിന്നു തുടങ്ങാന്‍ രാഹുല്‍ തിരിച്ചുവരവിന് ഒരുങ്ങുന്നതായാണു പുതിയ റിപ്പോര്‍ട്ടുകള്‍.

Exit mobile version