രാജ്യത്ത് റിപ്പബ്ലിക് ദിനത്തിലുണ്ടായ സ്‌ഫോടനങ്ങള്‍; അഞ്ച് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഉള്‍ഫ ഐ

ഗുവാഹത്തി: റിപ്പബ്ലിക് ദിനത്തിലുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉള്‍ഫ തീവ്രവാദികള്‍. അസമിലെ ഉള്ഫ-ഐ എന്നറിയപ്പെടുന്ന സംഘടനയാണ് ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ അസമിലെ അഞ്ചിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്.

ഇന്ന് രാവിലെ ആയിരുന്നു ദിബ്രു സോണാലി മേഖലകളില്‍ സ്‌ഫോടനം നടന്നത്. ശക്തിയേറിയ ഗ്രനേഡ് സ്‌ഫോടനമാണ് നടന്നതെന്നാണ് ഇതുവരെയുള്ള വിവരം. ദിബ്രുഗഡിലെ ഗ്രഹം ബസാര്‍, എടി റോഡിലെ ഗുരുദ്വാര, ദുലിയാജന്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടന്നു.

സൊണാരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ തിയോക് ഘടിലും സ്‌ഫോടനം ഉണ്ടായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

Exit mobile version