ഷഹീൻ ബാഗ് പ്രതിഷേധം; സമജ്‌വാദി പാർട്ടി വിദ്യാർത്ഥി നേതാവടക്കം എട്ട് പേർ അറസ്റ്റിൽ

ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് സമാജ്‌വാദി പാർട്ടി വിദ്യാർത്ഥി നേതാവിനെയടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൗവിലെ ഷഹീൻബാഗ് പ്രതിഷേധത്തിൽ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്.

ഡൽഹി ജാമിയനഗർ സ്വദേശിയായ ഫൈസാൻ ഇലാഹി എന്ന വിദ്യാർത്ഥി ഷഹീൻ ബാഗ് പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി പോലീസ് കണ്ടെത്തിയെന്നാണ് അറസ്റ്റിന് പിന്നാലെ അഡീഷണൽ ഡിസിപി വികാസ് ചന്ദ്ര ത്രിപാഠി പ്രതികരിച്ചത്.

പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾക്കിടയാക്കിയ ഷഹീൻ ബാഗ് പ്രതിഷേധക്കാരുമായി ഇദ്ദേഹം നിരവധി തവണ ഫോൺ സമ്പർക്കം നടത്തിയിരുന്നുവെന്നും ഇവരെ കൂടാതെ പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് എസ്പി വിദ്യാർത്ഥി നേതാവ് പൂജ ശുക്ലയെയും മറ്റ് ആറ് പേരെയും അറസ്റ്റ് ചെയ്തതായും വികാസ് ചന്ദ്ര ത്രിപാഠി വ്യക്തമാക്കി.

ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം ദൂരെയുള്ള പ്രദേശമാണ് ഷഹീൻബാഗ്.

Exit mobile version