ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനോട് അനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ തിഹാര്‍ ജയിലില്‍ പുരോഗമിക്കുന്നു. ഫെബ്രുവരി ഒന്നിന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കവുമായി അധികൃതര്‍ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്.
അതേസമം, പ്രതികളെ തിഹാര്‍ ജയിലിലെ ഏകാന്ത തടവറകളിലേക്ക് മാറ്റിക്കഴിഞ്ഞു. വധശിക്ഷ നടപ്പാക്കുന്ന തിഹാറിലെ മൂന്നാം നമ്പര്‍ ജയിലിലാണ് പ്രതികള്‍ ഇപ്പോള്‍ ഉള്ളത്.
ഓരോ സെല്ലിലും രണ്ട് സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ആത്മഹത്യ മനോഭവമോ അക്രമ സ്വഭാവമോ കാണിക്കുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കും. ഡോക്ടര്‍മാരുടെ സംഘം ദിവസവും ഇവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ട്. മാനസികപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.
