‘ ജിന്ന വാലി ആസാദി’ വേണോ ‘ഭാരത് മാതാ കി ജയ്’ വേണോ എന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ: പ്രകാശ് ജാവദേക്കര്‍

ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ മനസ്സില്‍ വിഷം കുത്തിവയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്ത്. ജിന്നയുടെ സ്വാതന്ത്ര്യം വേണോ അതോ ‘ഭാരത് മാതാ കി ജയ്’ വേണോ എന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ മനസ്സില്‍ വിഷം കുത്തിവയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജിന്ന വാലി ആസാദി’ എന്ന മുദ്രാവാക്യം അവിടെ ഉയര്‍ന്നതായി ജനങ്ങള്‍ കേട്ടൂ. ഇനി ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കണം ‘ജിന്ന വാലി ആസാദി’ വേണോ ഭാരത് മാതാ കി ജയ്’ വേണോ എന്ന് മന്ത്രി പറഞ്ഞു. ആംആദ്മിയും കോണ്‍ഗ്രസും ചേര്‍ന്ന് രാജ്യതലസ്ഥാനത്ത് ആക്രമണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡല്‍ഹിയില്‍ ഫെബ്രുവരി എട്ടിന് 70 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ആംആദ്മിക്കും കോണ്‍ഗ്രസിനുമെതിരെ ബിജെപി നേതാവ് വാക്കുകള്‍ കടപ്പിച്ചിരിക്കുന്നത്.

Exit mobile version