ഇത് ഭയത്തിന്റെ അന്തരീക്ഷം; പൗരത്വ ഭേദഗതിയിൽ മുസ്ലിങ്ങളേയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഉപാധ്യക്ഷൻ; നേതൃത്വത്തിന് തിരിച്ചടി

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പശ്ചിമ ബംഗാളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും ഏറ്റുമുട്ടുന്നതിനിടെ മുസ്ലിങ്ങൾക്കു വേണ്ടി സംസാരിച്ച് ബിജെപിക്ക് തിരിച്ചടി നൽകിയിരിക്കുകയാണ് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ചന്ദ്രബോസ്.

പൗരത്വ ഭേദഗതിയിൽ മുസ്ലിങ്ങളേയും ഉൾപ്പെടുത്തണമെന്നാണ് സുഭാഷ് ചന്ദ്രബോസിന്റെ അനന്തിരവൻ കൂടിയായ ചന്ദ്രബോസ് ആവശ്യപ്പെടുന്നത്. അതേസമയം, പൗരത്വ ഭേദഗതിക്ക് വേണ്ട ശക്തമായി വാദിക്കുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് ഉൾപ്പടെയുള്ളവർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് സംസ്ഥാനധ്യക്ഷന്റെ പ്രസ്താവന.

പൗരത്വ നിയമത്തിൽ മുസ്ലിങ്ങളെയും ഉൾപ്പെടുത്തണമെന്ന് ചന്ദ്രബോസ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ വിഷയത്തിൽ എഴുതി തയ്യാറാക്കിയ വിശദീകരണം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭയത്തിന്റെ അന്തരീക്ഷമാണ് പൗരത്വത്തിന്റെ പേരിൽ ഉണ്ടായിരിക്കുന്നത്. ഇത് ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ബാധകമാണ്. പാർലമെന്റിൽ നിയമം പാസ്സാക്കിയിട്ടേയുള്ളൂ.

പ്രക്ഷോഭങ്ങളെ അവഗണിച്ച് ജനങ്ങളെ പുറത്താക്കാൻ അത് ഉപയോഗപ്പെടുത്തരുതെന്നും ഇത് പ്രതിപക്ഷത്തിനും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വഴിതെറ്റിക്കാൻ പ്രതിപക്ഷവും ഉപയോഗപ്പെടുത്തരുതെന്നും ചന്ദ്രബോസ് ആവശ്യപ്പെട്ടു.

Exit mobile version