ബംഗളൂരു- മൈസൂരു പാതയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.

മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് പതിനഞ്ച് പേര്‍ മരിച്ചു. കര്‍ണാടകയില്‍ ബംഗളൂരു- മൈസൂരു പാതയിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.

മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ബസ് കരയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Exit mobile version