ജെഎന്‍യു ആക്രമണം; ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരോട് ഹാജരാകാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി; ജെഎന്‍യു ആക്രണ സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം. ആക്രമണം നടത്തിയവരില്‍ ഭൂരിഭാഗവും പുറത്തു നിന്നു വന്ന എബിവിപി പ്രവര്‍ത്തകരാണെന്ന വിവരം ഒരു ഇംഗ്‌ളീഷ് ചാനല്‍ പുറത്തുവിട്ടിരുന്നു.

ജെഎന്‍യു ക്യാമ്പസില്‍ ആക്രമണം നടത്തിയവരെ കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ ഒന്‍പത് ചിത്രങ്ങളിലെ ഏഴുപേര്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളും രണ്ടുപേര്‍ ജെഎന്‍യുവിലെ തന്നെ എബിവിപി പ്രവര്‍ത്തകരുമാണ്. അതിനിടെ അക്രമം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന വാട്‌സപ്പ് സന്ദേശങ്ങളുടെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു.

ഇതിലെ പലരെയും തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നുണ്ടെങ്കിലും ആരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല കുറ്റക്കാരെ പിടികൂടാതെ കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നാണ് ജെഎന്‍യു യൂണിന്‍ നേതാക്കളുടെ ആരോപണം. അതേസമയം അക്രമവുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്.

Exit mobile version