‘വിദ്യാഭാസമില്ലാത്ത കച്ചറകള്‍ക്കും, ഗുണ്ടകള്‍ക്കും, വിദ്യാഭ്യാസമുളളവരോടുളള അടങ്ങാത്ത അസൂയയും പകയും’; രൂക്ഷ വിമര്‍ശനവുമായി എംഎ നിഷാദ്

ന്യൂ ഇന്ത്യ ഗ്ലോബല്‍ നാസി എഫക്ടെന്നാണ് ഈ സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്

തൃശ്ശൂര്‍: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍ എംഎ നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന അക്രമം വിദ്യാഭാസമില്ലാത്ത കച്ചറകള്‍ക്കും, ഗുണ്ടകള്‍ക്കും, വിദ്യാഭ്യാസമുളളവരോടുളള അടങ്ങാത്ത അസൂയയും കൊടിയ പകയുമാണെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ന്യൂ ഇന്ത്യ ഗ്ലോബല്‍ നാസി എഫക്ടെന്നാണ് ഈ സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എബിവിപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖംമൂടിയണിഞ്ഞ സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിച്ചത്.

Exit mobile version