നല്ലൊരു തിരക്കഥയാണാവശ്യം, സന്തോഷ് ശിവന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ മരക്കാറിനെ കുറിച്ച് രണ്ടാമത് ഒന്നാലോചിക്കാം; എംഎ നിഷാദ്

മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ മരക്കാർ ചിത്രം (marakkar movie)പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടി-സന്തോഷ് ശിവൻ ടീം തങ്ങളുടെ മരക്കാർ ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു. ആഗസ്റ്റ്‌ സിനിമ പ്രഖ്യാപിച്ച മമ്മൂട്ടി നായകനാകുന്ന മരക്കാറിനെ സംബന്ധിച്ച് ഇനിയും ആലോചിക്കാവുന്നതാണെന്ന പ്രതികരണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് എംഎ നിഷാദ്.

റിലീസായ മരക്കാർ ചിത്രം (marakkar movie) നേരിടുന്നത് വലിയ വിമർശനമാണെന്നും ഇതൊരു ചരിത്ര സിനിമയല്ല. സംവിധായകന്റെ ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണെന്നും പ്രിയദർശൻ തന്നെ പറഞ്ഞിട്ടുണ്ട്. വിമർശിക്കുന്നവർ അതും കൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

read also-നൂറ്റാണ്ടുകൾ പഴക്കമുള്ള 20കോടിയുടെ തങ്കവിഗ്രഹം, വിൽപ്പനക്കാരൻ ബ്രഹ്‌മദത്തൻ നമ്പൂതിരി; പോലീസ് വിരട്ടിയതോടെ വ്യാജ വിഗ്രഹവും ഷാജിയും! തൃശ്ശൂരിൽ ഏഴുപേർ അറസ്റ്റിൽ

ഈ കാലഘട്ടത്തിൽ കുഞ്ഞാലി മരക്കാർ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാൻ ഇനിയും കഴിയുമെന്നും, അതിനായി സന്തോഷ് ശിവന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ നായകനാക്കി ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണെന്നുമാണ് എംഎ നിഷാദിന്റെ പ്രതികരണം.

എംഎ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ്:

എം എ നിഷാദിന്റെ വാക്കുകൾ: ‘മരക്കാർ കണ്ടു. മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകന്റെ ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ വിമർശിക്കുന്നവർ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹൻലാൽ, നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കൾ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാർ. സിദ്ധാർഥ് പ്രിയദർശനും, ഛായാഗ്രഹകൻ, തിരുവും, സൗണ്ട് ഡിസൈനർ രാജാകൃഷ്ണനും, പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ആന്റ്‌റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിന്റ്റേത് കൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ. ചില അപാകതകൾ നമ്മൾ കണ്ടില്ല എന്ന് നടിക്കുകയും അതിന്റെ തെറ്റുകൾ ഉച്ചത്തിൽ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്നഫലമായ, അന്നമായ.. കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനും കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറലുകളും അത്യാവശ്യമാണ്. ഈ കാലഘട്ടത്ത് കുഞ്ഞാലി മരക്കാർ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാൻ ഇനിയും കഴിയും. സന്തോഷ് ശിവന്റ്റെ സംവിധാനത്തിൽ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം. ഞാൻ വീണ്ടും പറയുന്നു. നല്ലൊരു തിരക്കഥയാണാവശ്യം. സന്തോഷ് ശിവൻ ആ കാര്യത്തിൽ രണ്ടാമത് ഒന്നാലോചിക്കുന്നതായിരിക്കും…നല്ലത്’.

Exit mobile version