പാര്‍ട്ടികള്‍ക്കല്ല, ഡല്‍ഹിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വോട്ട് നല്‍കൂ; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വോട്ട് നല്‍കൂ എന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെജരിവാളിന്റെ പ്രതികരണം.

പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കുന്നതിന് പകരം, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹിക്ക് വോട്ട് നല്‍കാന്‍ കെജ്‌രിവാള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ആം ആദ്മി സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കുകയായിരുന്നു കെജ്‌രിവാള്‍. ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് നല്ല നിലയിലാണ്. വീടുകളില്‍ കുടവെള്ളം എത്തിക്കാന്‍ സാധിച്ചു. സര്‍ക്കാറിന് ചെയ്യാന്‍ സാധിക്കുന്നിടത്തെല്ലാം മാറ്റം കാെണ്ടുവരാന്‍ സാധിച്ചു. എഴുപത് വര്‍ഷങ്ങളില്‍ ആദ്യമായി ഡല്‍ഹി ജനത വികസനത്തിനായി വോട്ട് രേഖപ്പെടുത്തുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെട്ട ജനങ്ങള്‍ വോട്ട് നല്‍കും. പോലീസും സിവിക് ബോഡിയും ബിജെപിയുടെ കേന്ദ്രസര്‍ക്കാറിന് കീഴിലാണ്. വികസനത്തിന്റെ കാര്യത്തില്‍ എവിടെയും വിവേചനം കാണിച്ചില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

Exit mobile version