പൗരത്വനിയമത്തെ അനുകൂലിച്ച് ബിജെപി റാലി: പ്രചാരണം ശക്തമാക്കാന്‍ അമിത്ഷാ കേരളത്തിലേക്ക്

ന്യൂഡല്‍ഹി: പൗരത്വനിയമത്തെ അനുകൂലിച്ചുള്ള ബിജെപി റാലിയില്‍ പങ്കെടുക്കാന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലേക്ക്. രാജ്യം മുഴുവന്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുമ്പോള്‍ പ്രചാരണം ശക്തമാക്കാനാണ് ബിജെപി-ആര്‍എസ്എസ് തീരുമാനം. ഈ മാസം 15 ന് ശേഷമായിരിക്കും അമിത് ഷാ കേരളത്തിലെത്തുകയെന്നാണ് വിവരം.

മലബാറിലും മധ്യകേരളത്തിലും സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കും. സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചശേഷമാകും അമിത് ഷായുടെ സന്ദര്‍ശനം. പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് അമിത്ഷാ തന്നെ വ്യക്തമാക്കിയിരുന്നു.

Exit mobile version