അമിത് ഷാ കേരളത്തിലേക്കില്ല: പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളെന്ന് വി മുരളീധരന്‍

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലേക്കെത്തുന്നെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനുവരി 15ന് അമിത് ഷാ എത്തുന്നെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

ഇല്ലാത്ത പരിപാടിയുടെ പേരിലാണ് യൂത്ത് ലീഗ് പ്രതിഷേധ മതില്‍ വേണ്ടെന്ന് വെച്ചത്. തെറ്റായ വാര്‍ത്തകളുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് ഉദാഹരണമാണിതെന്നും മുരളീധരന്‍ കണ്ണൂരില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കുന്ന ബിജെപി സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കുമെന്ന രീതിയിലുള്ള വാര്‍ത്ത വന്നത്. തുടര്‍ന്നായിരുന്നു യൂത്ത്ലീഗ് ബ്ലാക്ക് മതില്‍ പരിപാടി പ്ലാന്‍ ചെയ്തത്. എന്നാല്‍ മൂസ്ലിം ലീഗ് ഇടപെട്ട് അതു വേണ്ടെന്ന് വെക്കുകയായിരുന്നു.

ജനുവരി 15ന് കറുത്ത വസ്ത്രമണിഞ്ഞ് കോഴിക്കോട് വെസ്റ്റ്ഹില്‍ ഹെലിപ്പാഡ് മുതല്‍ കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് വരെ പ്രതിഷേധ ബ്ലാക്ക് വാള്‍ തീര്‍ക്കാനായിരുന്നു യൂത്ത് ലീഗിന്റെ തീരുമാനം. എന്നാല്‍ കേരളത്തില്‍ ഉയരാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങള്‍ ഭയന്ന് അമിത് ഷായുടെ സന്ദര്‍ശനം മാറ്റിവച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version