‘ക്യാമറ ഏത് ആംഗിളില്‍ വച്ചാലും പ്രധാനമന്ത്രിയുടെ പിറകില്‍ വി മുരളീധരന്‍’; ടിജി മോഹന്‍ദാസ്

കൊച്ചി: കേന്ദ്രമന്ത്രി വി മുരളീധരനെ ട്രോളി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. രാജ്യസഭയില്‍ വി മുരളീധരന്റെ ഇരിപ്പിടത്തെയാണ് ടിജി മോഹന്‍ദാസ് പരിഹസിക്കുന്നത്.

പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ വരുമ്പോള്‍ വി മുരളീധരന്‍ ‘യാദൃശ്ചികമെന്ന വണ്ണം’ ക്യാമറയില്‍ വരത്തക്കവിധം ഇരിപ്പിടം ഉറപ്പിക്കുമെന്നാണ് ടി ജി മോഹന്‍ദാസിന്റെ നിരീക്ഷണം. ക്യാമറ ഏത് ആങ്കിളില്‍ വെച്ചാലും മുരളീധരന്‍ അതില്‍ പതിയുമെന്നും ബിജെപി ബൗദ്ധിക സെല്‍ മുന്‍ തലവന്‍ ടിജി മോഹന്‍ദാസ് പറഞ്ഞു.

Read Also: അറബ് സ്വപ്നം മൊറോക്കോയിലെ സിംഹങ്ങള്‍ സാക്ഷാത്കരിക്കുന്നു: അഭിനന്ദിച്ച് ദുബായ് ഭരണാധികാരി

‘കൊള്ളാം! നല്ല സാമര്‍ത്ഥ്യം. പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്ന് കരുതരുത് കെട്ടോ’ എന്നു പറഞ്ഞുകൊണ്ടാണ് ടിജി മോഹന്‍ദാസ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ടിജിയ്ക്ക് എന്തു പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്.

Exit mobile version