കോട്ടയിലെ നവജാതശിശുക്കളുടെ മരണം; ആശുപത്രി സന്ദര്‍ശനത്തിനെത്തിയ ആരോഗ്യ മന്ത്രിക്ക് പരവതാനി വിരിച്ച് അധികൃതര്‍

മാധ്യമങ്ങളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ പരവതാനി നീക്കം ചെയ്യുകയും ചെയ്തു.

ജയ്പുര്‍: നവജാതശിശുക്കളുടെ മരണസംഖ്യ നൂറുകടന്ന കോട്ടയിലെ ജെകെ ലോന്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി പരവതാനി വിരിച്ച് അധികൃതര്‍. ആരോഗ്യമന്ത്രി രഘു ശര്‍മയുടെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ആശുപത്രി കവാടത്തില്‍ അധികൃതര്‍ പച്ചനിറത്തിലുള്ള പരവതാനി വിരിച്ചത്.

പിന്നീട് മാധ്യമങ്ങളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ പരവതാനി നീക്കം ചെയ്യുകയും ചെയ്തു.

ഇക്കഴിഞ്ഞ ഡിസംബര്‍ മാസം മുതലുള്ള കണക്കുകള്‍ പ്രകാരം നൂറിലധികം നവജാതശിശുക്കളാണ് കോട്ടയിലെ ജെകെ ലോന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. കുഞ്ഞുങ്ങളുടെ മരണസംഖ്യ ദിനംപ്രതി ഉയരുന്നതിനു പിന്നാലെ ബിഎസ്പിയും ബിജെപിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

Exit mobile version