ചരിത്രമായി തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ഡിഎംകെയുടെ ട്രാന്‍സ് വുമണ്‍ സ്ഥാനാര്‍ഥിയ്ക്ക് മിന്നുന്ന ജയം

ചെന്നൈ: ചരിത്രം രചിച്ച് തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്. ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിച്ച ട്രാന്‍സ് വുമണ്‍ റിയ (30)യ്ക്ക് മിന്നുന്ന വിജയം.

നാമക്കല്‍ ജില്ലയിലെ തിരുചെങ്കോടില്‍ നിന്ന് മത്സരിച്ച റിയ 950 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യൂണിയന്‍ കൗണ്‍സിലര്‍ പോസ്റ്റിലേക്കാണ് മത്സരിച്ചത്. എഐഎഡിഎംകെ സ്ഥാനാര്‍ഥി കണ്ടമ്മാളിനെയാണ് പരാജയപ്പെടുത്തിയത്. റിയ 2701 വോട്ടും കണ്ടമ്മാള്‍ 1751 വോട്ടും നേടി.

മുഴുവന്‍ ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും വേണ്ടിയുള്ളതാണ് തന്റെ വിജയമെന്നും പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിന് ഈ വിജയം സമര്‍പ്പിക്കുന്നതായും റിയ വ്യക്തമായി. ഡി എംകെ എംപി കനിമൊഴിക്ക് വേണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു റിയ.

Exit mobile version