പ്രിയങ്ക പറയുന്നത് തെറ്റ്, മര്‍ദ്ദിച്ചിട്ടില്ല,അപമര്യാദയായി പെരുമാറിയിട്ടില്ല, ; മര്‍ദ്ദിച്ചുവെന്ന പ്രിയങ്കയുടെ ആരോപണം തള്ളി യുപി പോലീസ്

ഉത്തര്‍പ്രദേശ്: പോലീസ് മര്‍ദ്ദിച്ചുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണം തള്ളി ലഖ്‌നൗ പോലീസ്. പ്രിയങ്ക പറയുന്നത് ശരിയല്ലെന്നും താനായിരുന്നു പ്രിയങ്കയുടെ സുരക്ഷാ ചുമതലയിലെന്നും ലഖ്‌നൗ സര്‍ക്കിള്‍ ഓഫീസര്‍ ഡോക്ടര്‍ അര്‍ച്ചന സിംഗ് വ്യക്തമാക്കി. ഒരു പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ പോയ തന്നെ വഴിയില്‍ തടഞ്ഞ് പോലീസ് മര്‍ദ്ദിച്ചെന്നാണ് പ്രിയങ്കയുടെ പരാതി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത് മടങ്ങവെ നേരത്തെ അറസ്റ്റിലായ രണ്ട് പേരുടെ കുടുംബാംഗങ്ങളെ കാണാന്‍ പോകുന്നതിനിടെ പോലീസ് തന്നെ മര്‍ദ്ദിച്ചെന്നായിരുന്നു പ്രിയങ്കയുടെ പരാതി. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തേക്ക് പോകാന്‍ അനുവദിക്കില്ലെന്നറിയിച്ച് പോലീസ് പ്രിയങ്കയുടെ വാഹനം തടയുകയായിരുന്നു. ഇത് വകവയക്കാതെ ഒരു പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ പോയ പ്രിയങ്കയെ വഴിയില്‍ തടഞ്ഞു മര്‍ദ്ദിച്ചെന്നായിരുന്നു പ്രിയങ്കയുടെ പരാതി.

എന്നാല്‍ മര്‍ദ്ദിച്ചെന്ന പ്രിയങ്കയുടെ ആരോപണം തെറ്റാണെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ലഖ്‌നൗ സര്‍ക്കിള്‍ ഓഫീസര്‍ ഡോക്ടര്‍ അര്‍ച്ചന സിംഗ് വിശദീകരിച്ചു. പ്രിയങ്ക പറയുന്നത് ശരിയല്ലെന്നും താനായിരുന്നു പ്രിയങ്കയുടെ സുരക്ഷാ ചുമതലയിലെന്നും അര്‍ച്ചന സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version