ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവവേദന: മിലിട്ടറി ഡോക്ടര്‍മാരുടെ സഹായത്തോടെ യുവതിയ്ക്ക് സുഖപ്രസവം

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവവേദനയുണ്ടായ യുവതിയ്ക്ക് മിലിട്ടറി ഡോക്ടര്‍മാരുടെ സഹായത്തോടെ സുഖപ്രസവം. ഹൗറ എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

പ്രസവവേദന അനുഭവപ്പെട്ട യുവതിയ്ക്ക് മിലിട്ടറി ഡോക്ടര്‍മാരായ ക്യാപ്റ്റന്‍ ലളിത, ക്യാപ്റ്റന്‍ അമാന്‍ദീപ് എന്നിവര്‍ വേണ്ട സഹായം ഒരുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും ആര്‍മി അറിയിച്ചു. 172 മിലിട്ടറി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഇരുവരും. മാസം തികയാതെയുള്ള പ്രസവമായിരുന്നു യുവതിയുടേതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആര്‍മി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.
യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രസവത്തിന് ശേഷം ഇരുവരും ചേര്‍ന്ന് പകര്‍ത്തിയ സെല്‍ഫിയും ആര്‍മി പങ്കുവച്ചിട്ടുണ്ട്.

Exit mobile version