ജയിക്കാന്‍ ഏതറ്റം വരേയും പോകും; വെന്നിക്കൊടി പാറിക്കാന്‍ വോട്ടിങ് മെഷീനില്‍ പൂജ നടത്തി ബിജെപി മന്ത്രി; വലിയ കാര്യമൊന്നുമില്ലെന്ന് കോണ്‍ഗ്രസ്

ഛത്തീസ്ഗഢില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയമാവര്‍ത്തിക്കാന്‍ പോളിങ് മെഷീനില്‍ തേങ്ങ ഉപയോഗിച്ച് പൂജ നടത്തി ബിജെപി മന്ത്രി.

റായ്പൂര്‍: ഛത്തീസ്ഗഢില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയമാവര്‍ത്തിക്കാന്‍ പോളിങ് മെഷീനില്‍ തേങ്ങ ഉപയോഗിച്ച് പൂജ നടത്തി ബിജെപി മന്ത്രി. നവഗഢ് മണ്ഡലത്തില്‍ ദയാല്‍ദാസ് ബഘേല്‍ എന്ന മന്ത്രിയാണ് പൂജ നടത്തിയത്. സംഭവത്തില്‍ മന്ത്രിക്ക് ബൂത്തിലെ റിട്ടേണിങ് ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

മന്ത്രി തേങ്ങ കൊണ്ട് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചത്തീസ്ഗഢില്‍ ചൊവ്വാഴ്ചയായിരുന്നു രണ്ടാം ഘട്ട വോട്ടെടുപ്പ്. 72 മണ്ഡലങ്ങളിലാണ് ഇന്നലെ സംസ്ഥാനത്ത് പോളിങ് നടന്നത്.

സംഭവത്തില്‍ മന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ജനാധിപത്യത്തില്‍ ഒരു നേതാവ് ജനങ്ങളെയും വോട്ടര്‍മാരെയുമാണ് പൂജിക്കേണ്ടതെന്നും 15 വര്‍ഷമായി ഒന്നും ചെയ്യാത്ത ബിജെപി ഇവിഎമ്മില്‍ പൂജ നടത്തിയത് കൊണ്ട് കാര്യമൊന്നുമില്ലെന്നും കോണ്‍ഗ്രസ് വക്താവ് ശൈലേഷ് നിതിന്‍ ത്രിവേദി പറഞ്ഞു.

Exit mobile version