തലപ്പാടി: മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയില്‍ വച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.
പോലീസ് വാനില്‍ കയറ്റി മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിക്കുകയായിരുന്നു. ക്യാമറയും മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങള്‍ വിട്ട് കൊടുക്കുകയും ചെയ്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരെയായിരുന്നു മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ എട്ടരയോടെയാണ് സംഭവം.