പൗരത്വ ഭേദഗതി നിയമം; ഗുവാഹട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യു പിന്‍വലിച്ചു

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്ന ഗുവാഹാട്ടിയില്‍ ഡിസംബര്‍ 11ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു.

ഗുവാഹാട്ടി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്ന ഗുവാഹാട്ടിയില്‍ ഡിസംബര്‍ 11ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു.

ക്രമസമാധാന നില വിലയിരുത്താന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് കര്‍ഫ്യു പിന്‍വലിക്കാന്‍ തീരമാനമായത്. ഇതോടെ ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നഗരത്തിലെ കടകളും വ്യവസായ സ്ഥാപനങ്ങളും ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഗതാഗത സംവിധാനങ്ങള്‍ സാധാരണ നിലയിലാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിഷേധം അവസാനിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പുനസ്ഥാപിക്കുമെന്നും അസം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജനങ്ങളുടെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയ സാഹചര്യം കണക്കിലെടുത്ത് ഡിസംബര്‍ 11 മുതലാണ് ഗുവാഹാട്ടിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

Exit mobile version