പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തം; പോലീസുകാരെ ഓടിച്ച് കാളകള്‍; പിന്തുടര്‍ന്ന് ജനങ്ങള്‍; വീഡിയോ

പോലീസിന് പിന്നാലെ കാളകളെ തെളിച്ച് നാട്ടുകാര്‍ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം

പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്താകമാനം പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധത്തെ ചെറുക്കാന്‍ സംസ്ഥാനമൊട്ടാകെ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അടങ്ങാത്ത ജനങ്ങളുടെ രോഷത്തില്‍ ഭയന്ന് പോലീസ് തിരിഞ്ഞോടുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പോലീസിന് പിന്നാലെ കാളകളെ തെളിച്ച് നാട്ടുകാര്‍ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം.

രാജ്യമാകെ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം ആളിക്കത്തുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച പ്രതിഷേധം പശ്ചിമബംഗാളും കടന്ന് രാജ്യതലസ്ഥാനത്തേയ്ക്ക് വ്യാപിക്കുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രതിഷേധം ചെറുക്കാനായി രാജ്യത്താകമാനം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ രോഷത്തില്‍ പിടിച്ച് നില്‍ക്കാനാവാതെ ഭയന്നോടുകയാണ് പോലീസ്.

പോലീസുകാര്‍ക്ക് പിന്നാലെ കാളകളെയും ഓടിച്ച് നാട്ടുകാര്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം പ്രചരിക്കുന്നത്. നിരവധിപ്പേരാണ് കാളകളെയും തെളിച്ച് ഓടുന്നത്. പോലീസുമായുളള ഏറ്റുമുട്ടലാണ് എവിടെയും നടക്കുന്നത്. ജനങ്ങള്‍ ഒന്നടങ്കം ഒറ്റക്കെട്ടായാണ് പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version