പൗരത്വ നിയമ ഭേദഗതി ബില്‍; ‘അസമിലേക്ക് യാത്ര വേണ്ട’! പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകരാജ്യങ്ങള്‍

പൗരത്വ ബില്‍ ഭേദഗതിക്കെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ അസം ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങളില്‍ അക്രമസംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂഡല്‍ഹി: പൗരത്വ ബില്‍ ഭേദഗതിക്കെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ അസം ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങളില്‍ അക്രമസംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ അസമിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മറ്റ് ലോകരാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പൗരത്വ ബില്ല് പാസാക്കിയതിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പൗരന്മാര്‍ക്ക് ലോകരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. അസമിലെ എല്ലാ ജില്ലകളിലും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുകയാണ് ഇന്ന്.

ഞായറാഴ്ച സിനിമാ താരങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. തിങ്കളാഴ്ച വീണ്ടും സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ കരസേനയേയും വിന്യസിച്ചിട്ടുണ്ട്.

Exit mobile version