മദ്യലഹരിയില്‍ ബൈക്കില്‍ സഞ്ചരിച്ച് മൂന്ന് പേര്‍; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു! ഞെട്ടിക്കുന്ന വീഡിയോ

മദ്യലഹരിയില്‍ മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

മദ്യലഹരിയില്‍ മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫരിദാബാദില്‍ നടന്ന അപകടം നടന്നത്. ബൈക്കിന്റെ പിന്നിലെയെത്തിയ കാറുകാരനാണ് വീഡിയോ പകര്‍ത്തിയത്.

ആറുവരി പാതയിലൂടെ മൂന്നു പേരെയും കൊണ്ട് യാത്ര ചെയ്ത ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് റോഡിനു കുറുകെ പലപ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതും അവസാനം ഇടതുവശത്തെ കൈവരിയില്‍ ഇടിച്ച് മറിയുന്നതും കാണാം.

ഇടതു വശത്തെ കൈവരയില്‍ തട്ടി വലതുവശത്തേക്ക് വന്ന് ബൈക്കില്‍ നിന്നും യാത്രികര്‍ എതിര്‍ ദിശയിലെ ലൈനിലേക്ക് തെറിച്ചുവീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Exit mobile version