അസമില്‍ പ്രതിഷേധം കത്തിപ്പടരുന്നു; പോലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു

ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ അസാം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.

ഗുവാഹത്തി: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ അസാം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കര്‍ഫ്യുവില്‍ അയവ് വരുത്തിയിട്ടുണ്ടെങ്കിലും സംഘര്‍ഷ സാധ്യത ഇപ്പോഴും നിലനില്‍ക്കുകയാണ് അസമില്‍. പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാര്‍ പോലീസ് വാഹനങ്ങള്‍ കത്തിച്ചു.

പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഗുവാഹത്തിയിലും മേഘാലയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. അതേസമയം, പൗരത്വഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ശക്തമായി തുടരുന്ന അസമില്‍ കേന്ദ്രം ഇന്ന് 20 കമ്പനി സൈന്യത്തെ കൂടി വിന്യസിക്കും. മൊബൈല്‍ ഇന്‍ര്‍നെറ്റ് നിരോധനത്തിനു പുറമെ ഇന്നലെ രാത്രി മുതല്‍ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് സര്‍വീസുകളും നിര്‍ത്തലാക്കി.

Exit mobile version