ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തീ കൊളുത്തി കൊന്നു

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

പാട്‌ന: ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് തീ കൊളുത്തി കൊന്നു. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം. എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ബേട്ടിയയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി പാട്‌നയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.വിവാഹ വാഗ്ദാനം നല്‍കി യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ യുവാവും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ പദ്ധതിയിടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.

പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് വീട്ടിലെത്തിയ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തെത്തിയ അയല്‍ക്കാരാണ് പെണ്‍കുട്ടിയെ ബേട്ടിയയിലുള്ള ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ 80 ശതമാനത്തോളം പൊള്ളലേറ്റതിനാല്‍ വിദ്ഗ്ധ ചികിത്സയ്ക്കായി പാട്‌നയിലേക്ക് കൊണ്ടു പോകുന്നതിനിടെ യുവതി മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version