പി ചിദംബരത്തെ തടവിലിട്ടത് പ്രതികാരവും പകപോക്കലും; നിരപരാധിത്വം തെളിയിക്കുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുൻ കേന്ദ്രധനമന്ത്രി പി ചിദംബരത്തെ 105 ദിവസം തടവിലിട്ടത് പ്രതികാരവും പകപ്പോക്കലുമായിരുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതിൽ താൻ സന്തുഷ്ടനാണെന്നും വിചാരണവേളയിൽ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഐഎൻഎക്സ് മീഡിയ കേസിൽ പിചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്. 105 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ജസ്റ്റിസ് ആർ ഭാനുമതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽകൂടി ജാമ്യം ലഭിച്ചതോടെ ചിദംബരം ജയിൽമോചിതനാകും.

Exit mobile version