ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് പിഴ ചുമത്തി; പിന്നാലെ ബൈക്ക് തകര്‍ത്ത് യുവാവിന്റെ പൊട്ടിക്കരച്ചില്‍! അമ്പരന്ന് പോലീസ്, വീഡിയോ

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് പോലീസ് യുവാവിന് പിഴ ചുമത്തി. ഇത് സഹിക്കാനാവാതെ യുവാവ് ബൈക്ക് സ്വയം തല്ലിത്തകര്‍ത്ത് റോഡില്‍ ഇരുന്ന് കരയുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഉത്തര്‍പ്രദേശ്: ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് പോലീസ് യുവാവിന് പിഴ ചുമത്തി. ഇത് സഹിക്കാനാവാതെ യുവാവ് ബൈക്ക് സ്വയം തല്ലിത്തകര്‍ത്ത് റോഡില്‍ ഇരുന്ന് കരയുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ യുവാവ് പിടിയിലായത്. തുടര്‍ന്ന് പിഴ നല്‍കാന്‍ ആവശ്യപ്പെട്ടതോടെ യുവാവ് സമനില തെറ്റിയതുപോലെ പെരുമാറുകയായിരുന്നു. ബൈക്ക് റോഡിലേക്ക് മറിച്ചിട്ട യുവാവ് ബൈക്ക് തകര്‍ക്കുകയും ഒടുവില്‍ ബൈക്കിന് പുറത്തിരുന്ന് കരയുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version