അച്ഛന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ചു; മകളെ കെട്ടിയിട്ട് പീഡിപ്പിച്ച് പിതാവിന്റെ പ്രതികാരം, ക്രൂരതയ്ക്ക് ഇരയായത് ദിവസങ്ങളോളം

അച്ഛന്റെ ബന്ധനത്തില്‍ നിന്ന് എങ്ങനെയോ രക്ഷപെട്ട് അമ്മാവന്റെ അരികിലേയക്കാണ് പെണ്‍കുട്ടി ഓടിയെത്തിയത്.

ജയ്പൂര്‍: അച്ഛന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ച മകളെ കെട്ടിയിട്ട് പീഡിപ്പിച്ച് പിതാവിന്റെ പ്രതികാരം. ദിവസങ്ങളോളമാണ് പെണ്‍കുട്ടി പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ പിതാവിനെതിരെ 17കാരിയായ മകള്‍ പോലീസില്‍ പരാതി നല്‍കി. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്.

അച്ഛന്‍ തന്നെ കെട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പറയുന്നു. അച്ഛന്റെ വിവാഹേതരബന്ധം നേരിട്ടു കാണാനിടയായതിനെ തുടര്‍ന്നാണ് അച്ഛന്‍ തന്നെ കെട്ടിയിട്ട് തുടര്‍ച്ചയായി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ അമ്മാവനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

അച്ഛന്റെ ബന്ധനത്തില്‍ നിന്ന് എങ്ങനെയോ രക്ഷപെട്ട് അമ്മാവന്റെ അരികിലേയക്കാണ് പെണ്‍കുട്ടി ഓടിയെത്തിയത്. ശേഷം അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് പറയുകയായിരുന്നു. പിന്നാലെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുമായി അച്ഛന്‍ ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞെന്നും അവര്‍ അടുത്തിടെ പുനര്‍ വിവാഹിതയായെന്നും പെണ്‍കുട്ടി അച്ഛനൊപ്പമായിരുന്നു താമസമെന്നും അമ്മാവന്‍ പറയുന്നു.

വെള്ളിയാഴ്ച പാടത്ത് പണിയെടുത്തു കൊണ്ടിരിക്കുമ്പോഴാണ് പെണ്‍കുട്ടി അച്ഛന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട് തന്റെയടുത്തെത്തിയതെന്നും അവളുടെ കാലില്‍ കെട്ടിയിട്ട കയറിന്റെ അംശങ്ങളുണ്ടായിരുന്നെന്നും അമ്മാവന്‍ പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

Exit mobile version