‘എനിക്ക് മട്ടനും മീനും വേണം’ മൂന്നു നേരം ഹമീദിന് വയറു നിറച്ച് ഇഷ്ട ഭക്ഷണം; മകൻ ഉൾപ്പടെ 4 പേരെ കത്തിച്ചിട്ടും യാതൊരു കുറ്റബോധമില്ലാതെ ഹമീദ്!

തൊടുപുഴ; സ്വത്തു തർക്കത്തിന്റെ പേരിൽ മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു പിതാവ് കൊലപ്പെടുത്തിയ  വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ (ഷിബു–45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണ് ദാരുണമായി മരിച്ചത്. ഇപ്പോൾ കേസിൽ തെളിവെടുപ്പ് നടക്കുകയാണ്. തെളിവെടുപ്പ് നടക്കുന്നതിനിടെ യാതൊരു കുറ്റബോധവും തോന്നാത്ത രീതിയിലാണ് പ്രതിയായ ഹമീദ് മക്കാറിന്റെ (79) നിൽപ്പും വിശദീകരണവും. കസ്റ്റഡിയിൽ ഇരിക്കുമ്പോഴും പ്രതി രാവിലെയും ഉച്ചയ്ക്കും വയറുനിറച്ചു ഭക്ഷണം കഴിച്ചു.

‘ആർക്കാണു കൈയ്യടിക്കുകയെന്നതിൽ കൺഫ്യൂഷനുണ്ട്, ബ്ലാസ്റ്റേഴ്‌സിനോടാണ് ഇഷ്ടക്കൂടുതൽ’ അന്ന് ആവേശം കയറ്റി ജംഷീറിന്റെ വാക്കുകൾ; ഇന്ന് കണ്ണീർ പെരുമഴ

മട്ടനും മീനും അടങ്ങിയ ഭക്ഷണം വേണമെന്നായിരുന്നു ഹമീദിന്റെ ഡിമാൻഡ്. തെളിവെടുപ്പിന് എത്തിച്ചപ്പോഴും ഭാവവ്യത്യാസമില്ലാതെ നടന്ന കാര്യങ്ങള്‍ പ്രതി വിശദീകരിച്ചെന്നു പൊലീസ് പറഞ്ഞു. സ്വത്തു തർക്കത്തിന്റെ പേരിൽ ഫൈസലിനെയും കുടുംബത്തെയും ജീവനോടെ കത്തിക്കുമെന്നു ഹമീദ് പലപ്പോഴും ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു അക്രമം ചെയ്യുമെന്നു നാട്ടുകാരും ബന്ധുക്കളും പൊലീസും കരുതിയതുമില്ല.

ഹമീദ് വധഭീഷണി മുഴക്കിയെന്നു കാണിച്ചു ഫെബ്രവരി 25നു ഫൈസൽ തൊടുപുഴ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിച്ചുവിട്ടു. എന്നാൽ, ഹമീദിന്റെ മനസ്സിലെ പക കെട്ടടങ്ങിയില്ല. ഇവരെ കൊല്ലാന്‍ ഹമീദ് പദ്ധതികള്‍ തയാറാക്കി. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ചു രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് കൂട്ടക്കൊല നടത്തിയത്. കൊടും കുറ്റവാളികള്‍ നടത്തുന്ന മുന്നൊരുക്കള്‍ പോലെ മകനെയും കുടുംബത്തെയും കൊല്ലാന്‍ ഹമീദ് തയാറാക്കിയ പദ്ധതികള്‍ അന്വേഷണ സംഘത്തെ പോലും ഞെട്ടിക്കുന്നതായിരുന്നു.

ഹമീദിന്റെ പിതാവ് മക്കാർ, കൊച്ചുമകൻ ഫൈസലിന് ഇഷ്ടദാനമായി നൽകിയ സ്വത്ത് തനിക്ക് അവകാശപ്പെട്ടതാണെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തർക്കം. ഫൈസലും കുടുംബവും കിടന്നിരുന്ന മുറി വെള്ളിയാഴ്ച അർധരാത്രിക്കു ശേഷം പുറത്തുനിന്നു പൂട്ടി ജനൽ വഴിയും മേൽക്കൂര വഴിയും പെട്രോൾ‌ ഒഴിച്ച് തീയിടുകയായിരുന്നു.

വെള്ളമൊഴിച്ചു തീ കെടുത്താതിരിക്കാൻ വീട്ടിലേക്കുള്ള ശുദ്ധജല കണക്‌ഷൻ വിഛേദിച്ചിരുന്നു. തീ പടർന്നതോടെ ഫൈസലും ഭാര്യയും മക്കളും ശുചിമുറിക്കുള്ളിൽ കയറി കതകടച്ചു. ടാപ്പ് തുറന്നെങ്കിലും വെള്ളമില്ലായിരുന്നു. ചെറിയ കുപ്പികളിൽ പെട്രോൾ നിറച്ച് ഹമീദ് ഇവിടേക്കും എറിഞ്ഞു. തീ പടർന്നതോടെ 4 പേരും ശുചിമുറിക്കുള്ളിൽത്തന്നെ പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിക്കുകയായിരുന്നു.

Exit mobile version