‘ആർക്കാണു കൈയ്യടിക്കുകയെന്നതിൽ കൺഫ്യൂഷനുണ്ട്, ബ്ലാസ്റ്റേഴ്‌സിനോടാണ് ഇഷ്ടക്കൂടുതൽ’ അന്ന് ആവേശം കയറ്റി ജംഷീറിന്റെ വാക്കുകൾ; ഇന്ന് കണ്ണീർ പെരുമഴ

മലപ്പുറം: ‘എന്തായാലും ഗോവയിൽ പോയി കളി കാണും. ബ്ലാസ്റ്റേഴ്‌സിനെയാണ് ഇഷ്ടം. ഹൈദരാബാദിനോടും ഇഷ്ടമാണ്. ആരെ തുണയ്ക്കണം എന്നതിൽ കൺഫ്യൂഷനുണ്ട്’ അപകടത്തിൽ മരിച്ച ജംഷീറിന്റെ വാക്കുകൾ ആണ് ഇത്. ഇന്ന് ഈ വാക്കുകൾ ഓർത്താണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും കണ്ണീർ വാർക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 596 പേര്‍ക്ക് കോവിഡ്; 908 പേര്‍ രോഗമുക്തി നേടി

ഇന്ന് പുലർച്ചെ ഗോവയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് ജംഷീറും സുഹൃത്ത് മുഹമ്മദ് ഷിബിനും ദാരുണമായി മരിച്ചത്. പുലർച്ചെ അഞ്ചോടെ കാസർകോട് ഉദുമ പള്ളത്ത് ബൈക്കിൽ മിനിലോറിയിടിച്ചാണു യുവാക്കൾ മരിച്ചത്. ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട് ഏറ്റുമുട്ടുന്ന ഹൈദരാബാദ് എഫ്‌സിയിലെ മലയാളി താരം അബ്ദുൽ റഹീബിന്റെ ബന്ധു കൂടിയാണു ജംഷീർ.

നാട്ടുകാരനായ റഹീബിന്റെ സാന്നിധ്യം പ്രദേശത്ത് ഐഎസ്എൽ ആവേശം ഇരട്ടിയാക്കിയിരുന്നു. ‘തന്റെ ആദ്യ സീസണിൽത്തന്നെ റഹീബ് ഫൈനലിൽ എത്തിയെന്നതു ഞങ്ങൾക്കു വളരെയധികം സന്തോഷമുള്ള കാര്യമാണ്. കളി കാണാൻ ഗോവയിൽ പോകുന്നുണ്ട്. ആർക്കാണു കയ്യടിക്കുകയെന്നതിൽ കൺഫ്യൂഷനുണ്ട്, ബ്ലാസ്റ്റേഴ്‌സിനോടാണ് ഇഷ്ടക്കൂടുതൽ’- ജംഷീർ അന്ന് ആവേശത്തോടെ പറഞ്ഞു.

Exit mobile version