മിസോറാം സര്‍ക്കാര്‍ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തു; ആദിവാസി യുവാക്കള്‍ക്കായി അരലക്ഷം ജോലി ഉറപ്പ്; ബിജെപിയുടെ പതിവ് പല്ലവി ആവര്‍ത്തിച്ച് അമിത് ഷാ

തെരഞ്ഞെടുപ്പ് അടുക്കുന്ന മിസോറാമിലും സ്ഥിരം ആരോപണങ്ങളും വാഗ്ദാനങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷന്‍.

ഐസ്വാള്‍: തെരഞ്ഞെടുപ്പ് അടുക്കുന്ന മിസോറാമിലും സ്ഥിരം ആരോപണങ്ങളും വാഗ്ദാനങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മിസോറാം സര്‍ക്കാര്‍ കേന്ദ്ര വിഹിതം ദുരുപയോഗം ചെയ്തുവെന്നു അമിത് ഷാ ആരോപിക്കുന്നു. മിസോറാമില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള മിസോറാം സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ തുക ദുരുപയോഗം ചെയ്തു.

മിസോറാമിലെ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി പാര്‍ട്ടി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ബിജെപി മിസോറാമില്‍ അധികാരത്തില്‍ എത്തിയാല്‍ ആദിവാസി യുവാക്കള്‍ക്കായി 50,000 ത്തിലധികം ജോലിസാധ്യതകള്‍ സൃഷ്ടിക്കുമെന്നും അമിത്ഷാ പറഞ്ഞു. മിസോറാം നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 28 നാണ് നടക്കാനിരിക്കുന്നത്.

Exit mobile version