യുവ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി ചുട്ട് കൊന്ന സംഭവം; രാജ്യത്ത് വന്‍ പ്രതിഷേധം

ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗ്തതിനിരയാക്കി കൊന്ന് കത്തിച്ച സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം ശക്തം

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗ്തതിനിരയാക്കി കൊന്ന് കത്തിച്ച സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം ശക്തം. ഷംഷാബാദിലെ ടോള്‍ ബൂത്തിനു 30 കിമി അകലെ രംഗറെഡ്ഡി ജില്ലയിലാണ് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 7.30 ഓടെ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പ്രതികള്‍ എന്ന് സംശയിക്കുന്ന നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് പാഷ എന്ന ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊല്ലൂര്‍ താലുക്ക് വെറ്ററിനറി ആശുപത്രിയിയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന പ്രിയങ്ക റെഡ്ഡിയെയാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

പിടിയാലായവര്‍ ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമാണെന്ന് പോലീസ് അറിയിച്ചു. യുവതിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് മണ്ണെണ്ണയോ പെട്രോളോ ഒഴിച്ചു കത്തിച്ചതായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം. 70 ശതമാനത്തോളം കത്തിക്കരിഞ്ഞ യുവതിയുടെ മാലയുടെ ലോക്കറ്റ് കണ്ടാണ് പ്രിയങ്ക തന്നെയാണിതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

അതേസമയം തന്റെ മകളോട് ഈ പ്രവൃത്തി ചെയ്തവരെ പൊതു മധ്യത്തില്‍ വച്ച് ചുട്ട്ക്കരിക്കണമെന്ന് യുവതിയുടെ അമ്മ പറഞ്ഞു. അതേസമയം സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും, പോലീസിന്റെ ഭാഗത്ത് ആദ്യഘട്ടത്തില്‍ വീഴ്ച്ച സംഭവിച്ചുവെന്നും ആരോപിച്ച് ഹൈദരാബാദ് പോലീസ് സ്റ്റേഷനു മുന്‍പിലും പ്രതിഷേധം ഉണ്ടായി.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാനപ്രതി മുഹമ്മദ് ആരിഫ്, കൂട്ടാളികളായ ജോലു ശിവ, ജോലു നവീന്‍, ചെന്നകേശവുളു എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് പ്രതികള്‍ ഗൂഢാലോചന നടത്തിയാണ് യുവതിയെ പീഡിപ്പിച്ചതെന്ന് ഹൈദരാബാദ് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Exit mobile version