മുത്തലാഖ് ചൊല്ലിയ ശേഷം ഭര്‍തൃപിതാവും ബന്ധുവും ചേര്‍ന്ന് 25കാരിയെ പീഡിപ്പിച്ചു; കേസ്

ഭര്‍ത്താവ് മൊഴി ചൊല്ലിയ ദിവസം തന്നെ 25 കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്

ജയ്പൂര്‍: രാജസ്ഥാനില്‍ യുവതിയെ മുത്തലാഖ് ചൊല്ലിയ ശേഷം ഭര്‍തൃപിതാവും ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ചു. രാജസ്ഥാനിലെ ഭിവാടിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചാണ് സംഭവം. ഭര്‍ത്താവ് മൊഴി ചൊല്ലിയ ദിവസം തന്നെ 25 കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.

അതേസമയം പീഡനം തടയാന്‍ ശ്രമിച്ച യുവതിയെ ഭര്‍തൃസഹോദരന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും എഫ്‌ഐആറില്‍ പോലീസ് പറയുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെയും പീഡനത്തിനിരയാക്കിയ ഭര്‍തൃപിതാവിനും ബന്ധുവിനെതിരെയും പോലീസ് കേസെടുത്തു.

Exit mobile version