അരവിന്ദ് കെജരിവാളിന് നേരെ മുളകുപൊടി ആക്രമണം; യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരെ മുളകുപൊടി ആക്രമണം. കെജരിവാളിന്റെ ഓഫീസിന് പുറത്താണ് സംഭവം നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് നരയ്‌ന ഏരിയയില്‍ താമസിക്കുന്ന അനില്‍ ശര്‍മയെന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനായി മൂന്നാം നിലയിലെ തന്റെ ചേംബറില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കവെയായിരുന്നു അക്രമണമുണ്ടായത്. ആക്രമണത്തില്‍ കെജരിവാളിന്റെ കണ്ണട പൊട്ടി.

മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസ് പരാജയപ്പെട്ടുവെന്നും സാമൂഹ്യ വിരുദ്ധര്‍ സെക്രട്ടറിയേറ്റില്‍ കടന്നുകയറുന്നത് തടയുന്നതില്‍ പോലീസ് നിരന്തരം പരാജയപ്പെടുകയാണെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ ഇത് ചെയ്യുന്നതെന്നും എഎപി നേതാവ് അല്‍ക ലംബ പറഞ്ഞു.

Exit mobile version