എസ്പിജി സുരക്ഷ ഇനി പ്രധാനമന്ത്രിക്കും മുൻപ്രധാനമന്ത്രി മാത്രം; സോണിയാ ഗാന്ധിയോട് ബിജെപി പ്രതികാരം ചെയ്യുകയല്ലെന്നും അമിത് ഷാ

ന്യൂഡൽഹി: പാർലമെന്റിൽ എസ്പിജി നിയമ ഭേദഗതി അവതരിപ്പിച്ചു. ഇനി മുതൽ സുരക്ഷ പ്രധാനമന്ത്രിക്കും മുൻപ്രധാനമന്ത്രിക്കും മാത്രമായി ചുരുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ലവതരിപ്പിച്ച് കൊണ്ട് വ്യക്തമാക്കിയത്. പ്രതികാര ബുദ്ധിയോടെ ബിജെപി സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള തീരുമാനങ്ങൾ മുമ്പ് കോൺഗ്രസാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി നൽകവെ അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, അവരുടെ മക്കളായ രാഹുൽ, പ്രിയങ്ക എന്നിവരുടെ സുരക്ഷ പിൻവലിച്ചിട്ടില്ലെന്നും ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് മാറ്റുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിൻവലിക്കുന്നതിനാണ് എസ്പിജി നിയമം ഭേദഗതി ചെയ്യുന്നതെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിൻവലിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു. യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പലർക്കും മടിയാണെന്നും സാമ്പത്തികനില മെച്ചപ്പെടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ഇതോടെ, ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷം നേരത്തെ രൂക്ഷ വിമർശനമുയർത്തിയിരുന്നു.

Exit mobile version