ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമാ സ്വരാജ്; ബാക്കി പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും മന്ത്രി

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ്.

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ്. ആരോഗ്യകാരണങ്ങളാലാണു മത്സരത്തില്‍നിന്നു പിന്മാറുന്നതെന്നും മധ്യപ്രദേശില്‍ വാര്‍ത്താസമ്മേളനത്തിനിടെ സുഷമ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണു മന്ത്രി മധ്യപ്രദേശത്തിലെത്തിയത്.

‘അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു ഞാന്‍ തീരുമാനിച്ചതാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി വേണം അന്തിമ തീരുമാനമെടുക്കാന്‍…’ – മധ്യപ്രദേശിലെ വിദിഷയില്‍ നിന്നുള്ള എംപി കൂടിയായ സുഷമ പറഞ്ഞു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് 2016ല്‍ മാസങ്ങളോളം സുഷമ സ്വരാജ് വിശ്രമത്തിലായിരുന്നു.

Exit mobile version